മാർ ജോർജ് പുന്നക്കോട്ടിൽ ബിഷപ്പിനും സമരത്തിൽ പങ്കെടുത്തവർക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

മാർ ജോർജ് പുന്നക്കോട്ടിൽ ബിഷപ്പിനും സമരത്തിൽ പങ്കെടുത്തവർക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
Mar 26, 2025 03:56 PM | By PointViews Editr

ആലുവ  : മൂന്നാർ പഴയ രാജപാതയിൽ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കാൽനടയാത്ര സമരത്തിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികളുമുൾപ്പടെ 23 പേർക്കുമെതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ.

ആലുവയിൽ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പൻകുത്ത് വരെ എത്തിച്ചേരുന്ന ആലുവ -മൂന്നാർ റോഡ് (പഴയ രാജപാത) പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിർമിച്ചതും അക്കാലം മുതൽ വാഹന ഗതാഗതം നടന്നിരുന്നതുമായ പ്രസ്തുത പാതയുടെ പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള ഭാഗം, വനം വകുപ്പ് അന്യായമായി കയ്യേറി അടച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ റോഡിൽ ബാരിക്കേഡ് നിർമിച്ച് വാഹന ഗതാഗതം തടയുകയും പൊതുജനത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്തിരിക്കുന്നു.

പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ വനത്തിലൂടെയുള്ള റോഡ് കയറ്റിറക്കങ്ങളില്ലാതെ മൂന്നാറിലേക്ക് യാത്ര ചെയ്യാനുള്ള ദൂരം കുറഞ്ഞ പാതയാണ്. മാങ്കുളം, ആനക്കുളം പ്രദേശത്തുനിന്ന് ഒരു മണിക്കൂർ കൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡാണിത്. രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഞായറാഴ്ച ജനകീയ യാത്രയിൽ പങ്കെടുത്തത്. അവരോടൊപ്പം ചേർന്ന് കാൽനടയാത്ര ചെയ്ത പുന്നക്കോട്ടിൽ പിതാവിനെതിരെ വനം വകുപ്പ് കേസ് ചാർജ് ചെയ്തിരിക്കുന്നു. ജനപ്രതിനിധികളായ ശ്രീ ഡീൻ കുര്യാക്കോസ് എം. പി, ശ്രീ ആന്റണി ജോൺ എം. എൽ. എ എന്നിവരെയുൾപ്പടെ പ്രതി ചേർത്തിട്ടുണ്ട്.

പൊതുജനങ്ങളോടുള്ള വെല്ലുവിളി എന്ന രീതിയിലുള്ള വനം വകുപ്പിന്റെ നടപടികൾ അങ്ങേയറ്റം അപലപനീയമാണ്.

1927 -ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വരുന്നതിന് ദശാബ്ദങ്ങൾ മുൻപേ നിർമിച്ച രാജ പാതയാണ് വനം വകുപ്പ് അന്യായമായി കയ്യേറിയിരിക്കുന്നത്.

പൊതു മരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം റോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുകയും പഴയ പാലങ്ങളും അതിരുകളും ഉള്ളതുമായ വഴിയിലൂടെ നടന്നതിനു കേസ് എടുത്തിരിക്കുന്ന വനം വകുപ്പിന്റെ നടപടി മൗലികാവകാശ ലംഘനമാണ്. സമരത്തിൽ പങ്കെടുത്ത ഒരാൾ പോലും വനത്തിൽ അതിക്രമിച്ചു കയറിയിട്ടില്ല, പൊതു മരാമത്ത് റോഡിലൂടെ നടക്കുക മാത്രമാണ് ചെയ്തത്.


ഇല്ലാത്ത അധികാരം സ്ഥാപിച്ചും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളിൽ സീറോമലബാർസഭ കടുത്ത പ്രതിഷേധം അറിയിക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ച മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയെടുത്ത കേസ് സർക്കാർ ഇടപെട്ട് പിൻവലിക്കണമെന്നും രാജപാത പൂർണ്ണമായും സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് ഗതാഗതത്തിന് തുറന്നു നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു.

The Syro-Malabar Public Affairs Commission says the action taken to file a case against Bishop Mar George Punnakottil and those who participated in the protest is protestable.

Related Stories
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

Mar 30, 2025 04:23 PM

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ...

Read More >>
Top Stories